റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കളിക്കില്ല
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂ കാസ്റ്റൽ എഫ് സി ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടിയാൽ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസ്സർ ൽ നിന്ന് ലോണിൽ ന്യൂ കാസ്റ്റിൽ ഇലേക്ക് നീങ്ങുമെന്നു പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമെന്ന് ന്യൂ കാസ്റ്റൽ എഫ് സി മുഖ്യ പരിശീലകൻ വ്യക്തമാക്കി. സ്പാനിഷ് മാധ്യമമാണ് ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത്. എന്നാൽ ന്യൂ കാസ്റ്റൽ ന്റെ മത്സരത്തിന്റെ മുന്നോടി ആയി നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യ പരിശീലകൻ എഡ്ഢി ഹോവെ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി. ഇതോടെ റോണോയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തുലാസിൽ ആയി. നീണ്ട വർഷത്തെ കരാർ ഉള്ളതിനാൽ റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കില്ല. മറ്റൊരു ടീമിലേക്ക് മാറണം എങ്കികിലും ഇത്രയും വലിയ തുക നൽകാൻ ടീമുകൾ തയാറാകില്ല.