കണക്ക് തീർക്കാൻ കൊമ്പന്മാർ 🐘
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഞാറാഴ്ച നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ മുംബൈ സിറ്റി എഫ് സി നേരിടും. ലീഗിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് മുംബൈ കുതിക്കുന്നത്. മറുഭാഗത് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി 8 മത്സരങ്ങൾ തോൽവി അറിയാതെയാണ് വരുന്നത്. ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ സിറ്റി ഒൻപത് വിജയവും മൂന്നു സമനിലയുമായി 30 പോയിന്റ് നേടി . ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി 25 പോയിന്റ് നേടി. സീസണിൽ മികച്ച പ്രകടനമാണ് മുംബൈ കാഴ്ച വയ്ക്കുന്നത്. പഴയ ബ്ലാസ്റ്റേഴ്‌സ് താരം പേരെര ദയസ്, ഗ്രേഗ് സ്റുവെർട്ട്, ഇന്ത്യൻ താരം ചങ്ത്തെ എന്നിവർ മികച്ച ഫോമിൽ ആണ്. ബ്ലാസ്റ്റേഴ്‌സ് സീസൺ ന്റെ തുടക്കത്തിൽ മങ്ങിയെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചു എത്തിയിട്ടുണ്ട്. ഇത് ബ്ലാസ്റ്റർസിന് ആത്മവിശ്വാസം പകരും. ആദ്യ പാദ മത്സരത്തിൽ മുംബൈയോട് തോറ്റത്തിന്റെ പകരം ചോട്ടിക്കാനാണ് ഞാറാഴ്ച കളത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.