പൂട്ടിയയ്ക്ക് പകരം ആൾ എത്തി 😍
ഐ എസ് എല്ലാം ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയിൽ നിന്ന് വേർപിരിഞ്ഞ യുവ താരം പൂട്ടിയയ്ക്ക് പകരം വേറൊരു കളിക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തെ ജംഷീഡ്‌പുർ ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് മുമ്പായി നടന്ന പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകൊമനോവിച്ച് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വിട്ടു എ ടി കെ മോഹൻ ബഗാനിൽ ചേക്കേറിയത്. ബ്ലാസ്റ്റേഴ്‌സ് നായി മികച്ച പ്രകടനമാണ് പൂട്ടിയ കാഴ്ചവച്ചത്. എന്നാൽ ഈ സീസണിൽ ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്‌നി യുടെ വരവ് പൂട്ടിയയുടെ കളി സമയം കുറയ്ക്കാൻ കാരണമായി. ഇതാണ് തരത്തിന്റെ വേർപാടിന്നുള്ള കാരണം. ബ്ലാസ്റ്റേഴ്‌സ് സൈനിങ് നടത്തിയെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കോച്ച് വ്യക്തമാക്കി.