റോയലാകാൻ രാജസ്ഥാൻ
കൊൽക്കത്ത : സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണോ ഹാർദിക് പന്ധ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റാൻസ് ആണോ 2022 ഐ പി എൽ സീസണിലെ ഫൈനലിൽ എത്തുന്ന ആദ്യ ടീമെന്നു ഇന്നറിയാം. ഇന്ന് രാത്രി 7:30 മുതൽ കൊൾകഥയിൽ തുടങ്ങുന്ന ഒന്നാം ക്വാളിഫായറിൽ ജയിച്ചാൽ നേരിട്ട് ഫൈനലിൽ എത്താം. ഇതിൽ തോൽക്കുന്ന ടീം ലക്നോ vs ബാംഗ്ലൂർ പോരാട്ടത്തിൽ ജയിക്കുന്ന ടീമുമായി കളിക്കാൻ അവസരം ലഭിക്കും. ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങളിൽ 10 ഇലും ജയിച്ച ടൈറ്റാൻസ് 20 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. രാജസ്ഥാൻ 9 കളികളിൽ വിജയം നേടി 18 പോയിന്റുമായി 2 ആം സ്ഥാനക്കാരായി. ഈ സീസണ് മുതൽ തുടങ്ങിയ ടൈറ്റാൻസ് ആദ്യ വർഷം തന്നെ കിരീടം നേടാനാണ് ഇറങ്ങുന്നത്. മറുവശത്തു 2008 ഇൽ ആണ് അവസാനം കിരീടം നേടിയത്. രണ്ടാം കിരീടംമാണ് രാജസ്ഥാൻ നോട്ടമിടുന്നത്