Posts

Showing posts with the label KERALA FOOTBALL

എ ടി കെയെ പഞ്ഞിക്കിട്ടു ഗോകുലം

കൊൽക്കത്ത : ഇന്ന് നടന്ന എ എഫ് സി കപിൽ ഗ്രൂപ്പ്‌ മത്സരത്തിൽ കരുത്തരായ ഐ എസ് എൽ ക്ലബ് എ ടി കെ മോഹൻ ബാഗാനെ വീഴ്ത്തി ഐ ലീഗ് ചാമ്പ്യൻ മാരായ ഗോകുലം കേരള എഫ് സി. ഇന്ന് നാലുമണിക്ക് തുടങ്ങിയ ആദ്യ മത്സരത്തിൽ രണ്ടിന് എതിരെ നാല് ഗോലുകൾക്കാണ് ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനായി ലുക്കയും റിഷാതും ജിതിനും സ്കോർ ചെയ്തപ്പോൾ എ ടി കെയ്ക്കായി പ്രിതം കൊട്ടലും ലിസ്റ്റൺ കോളസോയുമാണ് സ്കോർ ചെയ്തത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം ഗോകുലത്തിന്റെ ലുക്കാ 50ആം  മിനിറ്റിൽ വല കുലുക്കി.എന്നാൽ തൊട്ടടുത്ത മിനിറ്റിൽ പ്രിതം കൊട്ടൽ ഇലൂടെ എ ടി കെ സമനില നേടി. തുടർന്ന് 57 ആം മിനിറ്റിൽ റിഷാദ് ഉം 65 ആം മിനിറ്റിൽ ലുക്കയും ചേർന്ന് സ്കോർ ബോർഡ്‌ 3-1 എന്നാക്കി.80 ആം മിനിറ്റിൽ ലിസ്റ്റൺ കോളസോ യിലൂടെ ഗോൾ നേടി പ്രതീക്ഷ നൽകിയെങ്കിലും 89 ആം മിനിറ്റിൽ ജിതിൻ അത് തല്ലി കെടുത്തി. തുടർന്നുള്ള സമയത്ത് മനോഹരമായി കളിച്ചു ഗോകുലം വിജയം ഉറപ്പിച്ചു. ഈ വിജയം ഗോകുലത്തിനു വലിയ ആത്‍മവിശ്വാസമാണ് നൽകുന്നത്ഇ.നിയുള്ള മത്സരങ്ങൾ ബംഗ്ലാദേശ് ക്ലബ്ബും മലേഷ്യൻ ക്ലബ് ഉമായിട്ടാണ്. കഴിഞ്ഞ ഐ എസ് എൽ സീസണിൽ ഉൽഘടന മത്സരത്തിൽ കേരള ബ്ലാസ്റ്റർസിനെ 4-2 ഇന് തോൽപിച്ച എ ടി കയോ...