അടുത്ത അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 ആം മത്സരത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. നാളെ രാത്രി ഏഴ് അരയ്ക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ജംഷെഡ്പൂർ എഫ് സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ലീഗിൽ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 7 വിജയവും 3 തോൽവിയും ഒരു സമനിലയുമായി നാലാം സ്ഥാനത്താണ് തുടരുന്നത്. മറുഭാഗത്ത് 11 കളികളിൽ നിന്ന് ഒരു വിജയവും രണ്ട് സമനിലയും 8 തോൽവിയുമായി 10 ആം സ്ഥാനത്താണ്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷ്യമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കൊമ്പന്മാർ നാളെ കളത്തിൽ ഇറങ്ങുന്നത്.