ആഷിഖ് എ ടി കെ മോഹൻ ബഗാനിൽ.
മലയാളി താരം ആഷിഖ് കുരുനിയൻ ഐ എസ് എൽ വമ്പന്മാരായ എ ടി കെ മോഹൻ ബഗാനിലേക്ക് കൂടുമാറി. വിങ്ങർ ആയി കളിക്കുന്ന ആഷിഖ് ബംഗളുരു എഫ് സിയിൽ നിന്നാണ് എ ടി കെയിലേക്ക് വന്നത്. അഞ്ച് വർഷ നീണ്ട കരാറിലാണ് എ ടി കെയിൽ താരം കരാർ ഒപ്പിട്ടത്. എ എഫ് സി കപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിൽ ഇടം നേടിയ ആഷിഖ് മത്സരങ്ങളിൽ മികച്ച കളിയാണ് പുറത്ത് എടുത്തത്. കഴിഞ്ഞ കുറേ വര്ഷങ്ങളായി ആഷിഖ് ബംഗളുരു എഫ് സിയിലാണ് കളിച്ചുകൊണ്ടിരുന്നത്. മറുവശത്ത് എ ടി കെയിലെ വിങ്ങർ ആയ പ്രബീർ ദാസിനെ ബംഗ്ലൂർ എഫ് സി സ്വന്തമാക്കി. മൂന്നു വർഷത്തെ കരാറിലാണ് താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയത്.