ചാമ്പ്യൻസ് ലീഗ് സെമി കാത്തു ലിവറും സിറ്റിയും
യുവേഫ ചാമ്പ്യൻസ് ലീഗ്ഇന്റെ സെമിഫൈനലിൽ ഇംഗ്ലീഷ് വമ്പന്മാരായ മഞ്ചെസ്റ്റർ സിറ്റിയും ലിവർപൂളിനും ഇടമുണ്ടാകുമോ എന്ന് ഇന്നറിയാം.
യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പദ ക്വാർട്ടർ ഫൈനലിൽ മഞ്ചെസ്റ്റർ സിറ്റി അതിലേറ്റിക്കോ മാഡ്രിഡ്നെയും ലീവർപൂൾ ബെൻഫിക്കയേയും നേരിടും.
ആദ്യ പാദ ക്വാർട്ടറിൽ വിജയം നേടിയവരാണ് സിറ്റിയും ലിവറും. ലീവാർപൂൾ 3-1 ന് ബെൻഫിക്കയേയും മഞ്ചെസ്റ്റർ സിറ്റി 1-0 ത്തിനു അതിലേറ്റിക്കോ മാഡ്രിഡ്നെയുമാണ് തോല്പിച്ചത്.
ഇന്ന് മഞ്ചെസ്റ്റർ സിറ്റി അതിലേറ്റിക്കോയുടെ തട്ടകത്തിൽ ഇറങ്ങുമ്പോൾ സമനിലയായാലും മതി.
ലിവറിന് ഇന്ന് ഹോം മത്സരമാണ്. ബെൻഫിക്കയ്ക്ക് വൻ മാർജിനിൽ ജയിച്ചാലേ രക്ഷയുള്ളൂ.
ഇന്നലെ നടന്ന മത്സരത്തിൽ റിയൽ മാഡ്രിഡ് ചെൽസിയോട് 3-2 ഇന് തോറ്റെങ്കിലും ആഗ്ഗ്രിഗ്രേറ്റ് ൽ 5-4. ഇന് ജയിച്ചു സെമിയിൽ പ്രവേശിച്ചു. കരിം ബെൻസമ എക്സ്ട്രാ ടൈമിൽ നേടിയ ഹെയ്ഡർ ഗോളിനാണ് റിയൽ വിജയിച്ചത്.
മറ്റൊരു മത്സരത്തിൽ ജർമൻ ക്ലബ് ആയ ബയേൺ മൂന്നിക്കിനെ സ്പാനിച് ക്ലബ് ആയ വില്ലറിയൽ ആട്ടിമറിച്ചു. ഇന്നലെ 1-1 ന് സമനില വഴങ്ങിയെങ്കിലും ആദ്യ പാദ യിലെ 1-0 ത്തിന്റെ വിജയം വില്ലറിയാലിനു അനുകൂലമായി. റോബർട്ട് ലേവേണ്ടവസ്‌കി ആണ് ബയേൺ ഇന്റെ ഗോൾ നേടിയത്.
Comments