റെക്കോർഡ് ഇട്ട് ബ്ലാസ്റ്റേഴ്‌സ്
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ റെക്കോർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഐ എസ് എല്ലിൽ 200 ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് സൃഷ്ടിച്ചത്. ഐ എസ് എല്ലിൽ 200 ഗോളുകൾ നേടുന്ന നാലാമത്തെ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ചെന്നൈയിൻ എഫ് സി എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സ് നു മുൻപ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ജംഷീഡ്‌പുർ എഫ് സി യുമായുള്ള മത്സരത്തിൽ ലൂണ നേടിയ മൂന്നാമത്തെ ഗോളിലൂടെ ആണ് ബ്ലാസ്റ്റേഴ്‌സ് 200 ഗോൾ എന്ന നാഴിക കല്ലൽ എത്തിയത്. കളിയിൽ 3-1 നു ബ്ലാസ്റ്റേഴ്‌സ് വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്‌സ് നായി അപോസ്‌റ്റോലോസ് ജിയാണൂ, ഡിമിട്രിയസ് ലൂണ എന്നിവർ ഗോൾ നേടി. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 3 ആം സ്ഥാനത് തിരികെ എത്തി.