കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ടീമും ഏറ്റുമുട്ടുന്നു
ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന്റെ പരിശീലന മത്സരങ്ങൾ ഇനി കേരളത്തിലും സൗത്ത് ഇന്ത്യയിലും നടത്താൻ ഒരുങ്ങി മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമക്. ഈ വരുന്ന സെപ്റ്റംബർ മാസത്തിലാണ് പരിശീലനം നടത്താൻ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. പരിശീലകൻ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഈ കാര്യം പങ്കുവച്ചത്. ഐ എസ് എൽ ഒക്ടോബർ ൽ തുടങ്ങും അതിനു മുൻപത്തെ മാസം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിൽ ആയിരിക്കും അതിനാൽ അന്ന് ഇന്ത്യൻ ടീമുമായി ഒരു സൗഹൃദ മത്സരം കളിക്കും എന്നാണ് പറഞ്ഞതെന്ന് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവൻ വുകൊമനോവിച് എന്ന് സാമൂഹ്യമാധ്യമത്തിലൂടെ മറുപടി ആയി നൽകിയത്. ഇതോടെ ബ്ലാസ്റ്റർസുമായി ഇന്ത്യ ഒരു മത്സരം കളിക്കുമെന്ന് ഏകദേശം ഒരു സൂചന കിട്ടിയിട്ടുണ്ട്.
Comments