ആദ്യ സൈനിങ് നടത്തി ബ്ലാസ്റ്റേഴ്‌സ്
ഐ എസ് എൽ ഒൻപതാം സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ സൈനിങ് നടത്തി. ചർച്ചിൽ ബ്രദഴ്സ് താരം മിറാണ്ട ബ്രയ്‌സ് നെയാണ് സ്വന്തമാക്കിയത്.2026 വരെയുള്ള നീണ്ട കാരറിലാണ് താരം ബ്ലാസ്റ്റർസിൽ തുടരുക.
കഴിഞ്ഞ ഐ ലീഗിൽ ചർച്ചിൽ ബ്രദർസിനായി ബൂട്ട് കെട്ടിയ താരമാണ് മിറാണ്ട. ചർച്ചിലിൽ നിന്ന് വെളിപ്പെടുത്താൻ കഴിയാത്ത തുകയ്ക്കാണ് കരാർ ആയത്. 2020 ൽ ചർച്ചിലിൽ ചേർന്ന മിറാണ്ട 2 വർഷം കൊണ്ട് 33 മത്സരങ്ങൾ കളിച്ചു 2 ഗോളുകളും 3 അസ്സിസ്റ്റുകളും നേടി.
ബ്ലാസ്റ്റർസിൽ ചേർന്നതിൽ അതിയായ ആവേശം ഒണ്ടെന്നും എത്രയും വേഗം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്.
ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം നിരവധി താരങ്ങളുടെ കരാർ നീട്ടിയിരിക്കുന്നു. സൂപ്പർ താരം അഡ്രിയൻ ലുണയുടെയും ഡിഫെൻഡർ മാർക്കോ ലെസ്കോവിക് മറ്റൊരു ഡിഫെൻഡർ സന്ദീപ് സിംഗ് ഗോൾ കീപ്പർ കരഞ്ജിത്ത് തുടങ്ങിയവരുടെ കരാർ നേരത്തെ നീട്ടിയിരുന്നു
ഇതുപോലത്തെ വാർത്തകൾ ലഭിക്കുവാനായി ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക
Comments