ഐ എസ് എല്ലിൽ വമ്പൻ ട്രാൻസ്ഫർ


ഐ എസ് എൽ ഫുട്ബോൾ ടൂർണമെന്റിൽ വമ്പൻ ട്രാൻസ്ഫർ ആണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ സീസണിൽ ജംഷെഡ്പൂർ എഫ് സിയിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച ഗ്രേഗ് സ്റ്റൂവർട്ട് നെ മുംബൈ സിറ്റി എഫ് സിയാണ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിൽ ജംഷെഡ്പൂരിനായി 10 വീതം ഗോൾകളും അസ്സിസ്റ്റുകളും നേടിയ ഗ്രേഗ് ജംഷെഡ്പൂറിന്റെ സെമിയിലേയ്ക്കുള്ള യാത്രയിൽ നിർണ്ണായക പങ്ക് വഹിച്ചു.

ഗ്രേഗ് നെ കൂടാതെ കഴിഞ്ഞ സീസനിനു മുന്നോടിയായി ഹൈദരാബാദ് എഫ് സിയിൽ നിന്നും വമ്പൻ തുകയ്ക്ക് എ ടി കെ മോഹൻ ബാഗാനിലേയ്ക്ക് വന്ന സൂപ്പർ താരം ലിസ്റ്റൺ കോളസോയിനെയും മുംബൈ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എ ടി കെ യുമായി 2 വർഷം കരാർ ഉള്ള ലിസ്റ്റൺ നെ വമ്പൻ ട്രാൻസ്ഫർ ഫീ ചിലവാക്കിയാണ് സ്വതമാക്കുന്നത്. ബംഗ്ളൂരു എഫ് സിയിൽ നിന്ന് എ ടി കെ ആഷിഖ് നെ നോക്കുന്നുണ്ട് അതുകൊണ്ട് ലിസ്റ്റൺ നെ കൊടുക്കാൻ എ ടി കെ സമ്മതിച്ചേക്കും.

ഓഗസ്റ്റ് ഇൽ ദുരന്റ് കപ്പ്‌  തുടങ്ങും അതിനു ശേഷം ഐ എസ് എല്ലും ഐ ലീഗും ഐ ലീഗ് ഡിവിഷനും ഏപ്രിലിൽ സൂപ്പർ കപ്പ്‌ ഉം തുടങ്ങും.

കേരള ബ്ലാസ്റ്റേഴ്‌സ് മദ്യനിര താരം വിൻസി ബാരേറ്റോ ടീമിൽ തന്നെ നിൽക്കും എന്നാണ് സൂചനകൾ.മറ്റൊരു തരമായ ജോർജെ പേരയര ഡയസിന്റെ കാര്യം അടുത്ത മാസം അറിയാൻ സാധിക്കും.

ചെന്നൈയിൻ എഫ് സി താരം റഹീം അലി ചെന്നൈയിൽ തുടരില്ല. താരം കേരള ബ്ലാസ്റ്റേഴ്‌സ്, ഗോവ, ഈസ്റ്റ്‌ ബംഗാളി ടീമുകളിലേക്ക് മാറും.മറ്റൊരു ചെന്നൈയിൻ താരാമായ ജർമൻപ്രീത് സിംഗ് ജംഷീഡ്‌പൂരിലേക്ക് മാറി.

Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK