നിർണായക മത്സരത്തിൽ ജയിക്കാൻ ഒരുങ്ങി കേരളം
മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ കേരളം കരുത്തരായ പഞ്ചാബിനെ നേരിടും. സെമി എന്ന വലിയ ലക്ഷ്യത്തിന് വേണ്ടിയാണ് കേരളം ഇന്ന് ഇറങ്ങുന്നത്. പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് രാത്രി 8 മണി മുതലാണ് മത്സരം.
കേരളം ആറാടുകയാണ്
ആദ്യ രണ്ട് മത്സരങ്ങളിൽ മിന്നുന്ന വിജയം കൈവരിച്ച കേരളം അവസാന മത്സരത്തിൽ മേഘാലയോട് സമനില വഴങ്ങി. നിലവിൽ 7 പോയിന്റുമായി ഗ്രൂപ്പ് എ ഇൽ ഒന്നാം സ്ഥാനത്താണ് കേരളം. ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാൽ കേരളത്തിന് സെമി യോഗ്യത ലഭിക്കും. ഇന്നത്തെ മത്സരത്തിൽ സമനില ആയാലും കേരളത്തിന്റെ സെമി സാധ്യതകൾക്ക് കുഴപ്പം ഒന്നും സംഭവിക്കില്ല. എന്നാൽ ഈ മത്സരത്തിൽ തോറ്റാൽ സെമി സാധ്യത മറ്റ് ടീമുകളെ ആശ്രയിച്ചിരിക്കും. ഇതുവരെ 9 ഗോളുകൾ ആണ് കേരളം നേടിയത്.
നിലവിൽ ഗ്രൂപ്പ് എ യിൽ കേരളത്തെ കൂടാതെ വെസ്റ്റ് ബംഗാളിനും, പഞ്ചാബിനും, മേഘലയാക്കും സെമി സാദ്ധ്യതകൾ സജീവമാണ്.
കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിൽ ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ച്ച വച്ച ജെസിനും നൗഫലിനും കോച്ച് ബിനോ ജോർജ് ആദ്യ ഇലവൻ ഇൽ സ്ഥാനം കൊടുത്തേയ്ക്കും.
പവർ ആയി പഞ്ചാബ്
ആദ്യ മത്സരത്തിൽ വെസ്റ്റ് ബംഗാളിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ രാജസ്ഥാനിനെതിരെ വമ്പൻ മാർജിനിൽ ജയിച്ചിരുന്നു. കേരളത്തെ തോൽപ്പിച്ചാൽ പഞ്ചാബിനു സെമി സജീവമാക്കാം. രണ്ടാം സ്ഥാനത്തുള്ള മേഘലയക്ക് പിന്നിൽ മൂന്നാം സ്ഥാനത്താൻ പഞ്ചാബ്. കളിച്ച എല്ലാ കളിയും തോറ്റ രാജസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി
Comments