വിജയ വഴിയിൽ ഗോകുലം
കൊൽക്കത്ത : ഐ -ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്. സി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐസ്വാൾ എഫ് സിയെ കീഴടക്കി വിജയ വഴിയിൽ തിരിച്ചെത്തി.
കഴിഞ്ഞ രണ്ട് മത്സരത്തിലെ സമനില കുരുക്കിലായിരുന്ന ഗോകുലം ഇന്നലെ രണ്ടാം പകുതിയിൽ ജമൈക്കൻ താരം ജോർദാൻ ന്റെ ഗോളുകളിലൂടെയാണ് വിജയം കുറിച്ചത്.
ഇഞ്ചുറി ടൈമിൽ ആയുഷ് ഛേത്രി ഐസ്വാൾ ഇന് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും, വിജയം ഗോകുലത്തിനു ഒപ്പമായിരുന്നു. ഗോകുലം എട്ടു കളികളിൽ നിന്ന് തോൽവി അറിയാതെ 18 പോയിന്റോടെ രണ്ടാം സ്ഥാനത്തു തുടരുന്നു. 19 പോയിന്റ് ഉള്ള മൊഹമ്മെടെൻസ് ആണ് ഒന്നാമത്.
തുടക്കം മുതലേ ആക്രമിച്ച കളിച്ച ഗോകുലത്തിനു ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഗോൾ നേടുവാൻ കഴിഞ്ഞില്ല. കളിയുടെ 7-ആം മിനിറ്റിൽ തന്നെ ഗോകുലത്തിന്റെ ലൂക്കാ യ്ക്ക് ഒരു ഓപ്പൺ ചാൻസ് കിട്ടിയെങ്കിലും അത് പുറത്തേക്കടിച്ചു കളഞ്ഞു.
എമിൽ ബെന്നി, ജോർദാൻ, ജിതിൻ എന്നിവർക്കും തുടരെ അവസരങ്ങൾ ലഭിച്ചെങ്കിലും വല കുലുക്കാൻ സാധിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോകുലത്തിനു വളരെ അധികം അവസരങ്ങൾ ലഭിച്ചെങ്കിലും 63-ആം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു ആദ്യ ഗോൾ നേടുവാൻ.
വലതു വിങ്ങിലൂടെയുള്ള ശ്രീകുട്ടന്റെ അക്രമണമായിരുന്ന ഗോളിൽ കലാശിച്ചത്. ശ്രീകുട്ടന്റെ ഷോട്ട് പോസ്റ്റിൽ തട്ടി ജോർദാന്റെ കാലിൽ കിട്ടിയിരുന്നു. ജോർദാൻ ബോൾ ഒഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിട്ടു.
മൈൽഡ്‌ഫീൽഡർ റിഷാദ് നീട്ടി കൊടുത്ത പന്ത് സ്വീകരിച്ച ജോർദാൻ ഒറ്റയ്ക്ക് മുന്നേറി ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടി
അവസാന നിമിഷം ഐസ്വാൾ ഗോൾ മടക്കിയെങ്കിലും മിസോറാം ടീമിന്റെ ഡിഫൻഡർ റോബർട്ട് ജൂനിയറിനു ചുവപ്പു കാർഡ് കിട്ടിയത് തിരിച്ചടി ആയി മാറി
Comments