രണ്ടാം വിജയത്തിനായി ഗോകുലം

കൊൽക്കത്ത :  ഇന്ന് രാത്രി 8:30 നു നടക്കുന്ന എ എഫ് 
സി കപ്പിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ് സി മാലദീവ്സ് ക്ലബ് ആയ മസിയ യെ നേരിടും. സാൾട്ട് ലക്ക് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ആദ്യ മത്സരത്തിൽ ഐ എസ് എൽ വമ്പന്മാരായ എ ടി കെ മോഹൻ ബഗാനെ 4-2 ഇന് കീഴടക്കിയ ആത്‍മവിശ്വാസത്തിലാണ് മലബാറിയൻസ്. മറുവശത്തു ബംഗ്ലാദേശ് ക്ലബ് ആയ ബസുന്ധര കിങ്‌സ് ഇനോട് തോൽവി ഏറ്റുവാങ്ങിയാണ് മസിയ കളിക്കാൻ ഇറങ്ങുന്നത്.

ഉഗ്രൻ ഫോമിലുള്ള ഗോകുലം തുടർച്ചയായ രണ്ടാം തവണയും ഐ ലീഗ് കിരീടം നേടി. വിജയ വഴിയിൽ തിരിച്ചെത്താനാണ് മാസിയ ബൂട്ട് കെട്ടുന്നത്.

ഗ്രൂപ്പ്‌ ഡി യിൽ നിലവിൽ ഗോകുലമാണ് ഒന്നാമത്. രണ്ടാമത്തുള്ള ബസുന്ധര കിങ് ഇനും 3 പോയിന്റ് വീതാമാണുള്ളത്. എന്നാൽ ഗോൾ ശരാശരിയിൽ ഗോകുലത്തിനാണ് മുൻ‌തൂക്കം.

Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK