സിറ്റിയെ തകർക്കാൻ റിയലിറങ്ങുന്നു..
മാഞ്ചസ്റ്റർ : യൂറോപ്യൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാരാകാൻ കച്ചമുറുക്കുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ക്ലബ് റിയൽ മാഡ്രിഡ്‌ഉം ഇന്ന് ചാമ്പ്യൻസ് ലീഗ്ഇന്റെ ആദ്യ പാദ സെമി ഫൈനൽ ഇന് ഇറങ്ങുന്നു. സിറ്റിയുടെ ഹോം ഗ്രൗണ്ട് ആയ എത്തിഹാദ് സ്റ്റേഡിയത്തിൽ വച്ചാണ് കളി.
ക്വാർട്ടർ ഫൈനലിൽ ഇംഗ്ലീഷ് വമ്പൻമ്മാരായ ചെൽസിയെ വീഴ്ത്തിയാണ് റിയലിന്റെ വരവ്. ആദ്യ പാദത്തിൽ 3-1 ഒന്നിനു റിയൽ ജയിച്ചു. രണ്ടാം പാദത്തിൽ 2-3 ഇന് തോറ്റെങ്കിലും 5-4 എന്ന ആഗ്ഗ്രെഗ്രേറ്റ് ഇൽ റിയൽ വിജയിച്ചു.
മാഞ്ചസ്റ്റർ സിറ്റി സ്പാനിഷ് ക്ലബ് അതിലേറ്റിക്കോ മാഡ്രിഡ് ഇനെയാണ് പരാജയപ്പെടുത്തിയത്. ആദ്യ പാദത്തിൽ 1-0 ത്തിനു ജയിച്ചു രണ്ടാം പാദത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
പ്രീമിയർ ലീഗ്ൽ സിറ്റിയും ലലിഗയിൽ റിയലുമാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത് ഉള്ളത്.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ്ഇൽ 12 ഗോളുകൾ നേടിയ കരിം ബെൻസമ ആണ് റിയൽഇന്റെ പ്രധാന തുറുപ്പുചീട്ട്.ലൂക്കാ മോഡ്രിക്, വിനിയസ്സ് ജൂനിയർ തുടങ്ങിയവരും ടീമിൽ കാണും
കെവിൻ ഡി ബ്രൂയിൻ, ഗബ്രിയേൽ ജീസസ്, റഹിം സ്റ്റെർലിംഗ്, ജാക്ക് ഗ്രീലിഷ് തുടങ്ങിയ വമ്പൻ താര നിരയാണ് സിറ്റിക്കായ് കളത്തിൽ അണി നിർത്തുന്നത്.
രാത്രി 12:30 മുതൽ ടീവിയിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.
Comments