സന്തോഷ്‌ ട്രോഫി 16 മുതൽ. ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം : സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഇന്നുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം കോട്ടപ്പടി, മഞ്ചേരി, പയ്യനാട് സ്റ്റേഡിയങ്കളിൽ 16 മുതൽ മെയ്‌ 2 വരെയാണ് സന്തോഷ്‌ ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നത്. കേരളം ഉൾപ്പെടെ 10 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്.

5 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചു ആണ് മത്സരങ്ങൾ നടത്തുന്നത്. കേരളം എ ഗ്രൂപ്പിൽ ആണ്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു ടീമിന് 4 മത്സരങ്ങൾ ആണുള്ളത്. ഗ്രൂപ്പിൽ ആദ്യ 2 സ്ഥാനങ്ങ്ങളിൽ എത്തുന്ന ടീമുകൾക്ക് സെമി കളിക്കാം.

കോട്ടപ്പടി സ്റ്റേഡിയത്തിൽ പകൽ മാത്രമാണ് മത്സരങ്ങൾ. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8 ന് തുടങ്ങും. കോട്ടപ്പടിയിൽ രാവിലെ 9:30നും വൈകിട്ട് 4നും കളി നടക്കും. മെയ്‌ രണ്ടിന് 8 ന് പയ്യപാടിയിൽ ആണ് ഫൈനൽ.


        ടിക്കറ്റ് എല്ലാം റെഡി

മത്സരങ്ങളുടെ ടിക്കറ്റ് ഓൺലൈൻ ടിക്കറ്റ്റിംഗ് പ്ലാറ്റഫോംമിലൂടെയാണ് നൽകുന്നത്. മഞ്ചേരിയിൽ 6 കൌണ്ടറുകളും കോട്ടപ്പടിയിൽ 2 കൌണ്ടർ വഴിയും ടിക്കറ്റ് നേരിട്ട് വാങ്ങാം. സീസൺ ടിക്കറ്റ്ഉകൾ തിരഞ്ഞെടുക്കുന്ന സഹകരണ ബാങ്കുകൾ വഴി വില്പന നടത്തും.

               Group A

കേരളം
വെസ്റ്റ് ബംഗാളി
പഞ്ചാബ്
മേഖലയ
രാജസ്ഥാൻ

               Group B

സർവീസെസ്
മണിപ്പൂർ
കർണാടക
ഒഡിഷ
ഗുജറാത് 



Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK