മൂന്നാം ജയത്തിനായി ഇന്ത്യ
കൊൽക്കത്ത : ഇന്ന് രാത്രി നടക്കുന്ന എ എഫ് സി കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഹോങ് ഗോങ് ഇനെ നേരിടും.
ഇരു ടീമുകളുടെയും മൂന്നാം റൗണ്ട് മത്സരമാണ് ഇന്ന് രാത്രി നടക്കുന്നത്. ആദ്യ രണ്ട് കളികളിലും ഇരു ടീമുകളും രണ്ട് കളികൾ ജയിച്ചു 6 പോയിന്റ് വീതമായി ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആണ്. ഗോൾ ശരാശരിയിൽ ഇന്ത്യയെ മറികടന്നു ഹോങ് ഗോങ് ആണ് ഒന്നാം സ്ഥാനത്ത്.
ഒന്നാം സ്ഥാനം നിലനിർത്തി ഗ്രൂപ്പ് ജേതാക്കളായി യോഗ്യത നേടാനാണ് ഇരു ടീമുകളും ഉദ്ദേശിക്കുന്നത്.2023 ൽ നടക്കുന്ന എ എഫ് സി കപ്പിന്റെ യോഗ്യത മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ അഫ്ഗാനിസ്ഥാനും കമ്പോടിയയും രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റ് വാങ്ങി ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായി.
ആദ്യ മത്സരത്തിൽ കമ്പോടിയയെ ഏകപക്ഷ്യമായ രണ്ട് ഗോളുകൾക്ക് കീഴടക്കി. ഇന്ത്യക്കായി അന്ന് നായകൻ സുനിൽ ചേത്രി രണ്ട് ഗോളുകൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ ഒന്നിനു എതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി സുനിൽ ചേത്രി യും അവസാന സമയത്ത് മലയാളി താരവും കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരവുമായ സഹൽ അബ്ദുൽ സമദ് വിജയ ഗോൾ നേടുകയായിരുന്നു.
മറുവശത്തു ഇതേ ടീമുകളെ തോൽപിച്ചു ആണ് ഹോങ് ഗോങ് ഒന്നാം സ്ഥാനത് എത്തിയത്. ഇന്ത്യയുമായുള്ള മത്സരത്തിൽ സമനില വാഴങ്ങിയാൽ പോലും ഹോങ് ഗോങ്ങിനു ഗ്രൂപ്പ് നേതാക്കൾ ആകുവാൻ സാധിക്കും.
ഈ മൽസരങ്ങളിലെ ഗോൾകളോട് കൂടി അന്താരാഷ്ട്ര ഫുട്ബോളിലെ സജീവ ഗോൾ വേട്ടക്കാരിൽ അർജെന്റിന ഇതിഹാസ താരം ലിയോണെൽ മെസ്സിക്ക് തൊട്ട് പിന്നിൽ ഇന്ത്യൻ നായകൻ സുനിൽ ചേത്രി എത്തി. മെസ്സി അന്താരാഷ്ട്ര തലത്തിൽ 86 ഗോളുകൾ നേടിയെങ്കിൽ അതിനു തൊട്ടു താഴെ ചേത്രി 83 ഗോളുമായി നിൽക്കുന്നുണ്ട്.
ഇതുപോലത്തെ വാർത്തകളും ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ലഭിക്കുവാനും ഞങ്ങളുടെ telegram ചാനലിൽ ചേരുക
Comments