ഫുട്ബോൾ കളിക്കാം, ടർഫുകളിൽ

കോട്ടയം : നാട്ടിൻപുറത്തും അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബാൾ കളിക്കാൻ സൗകര്യമൊരുക്കുന്ന ടർഫുകൾ അവധി കാലം എത്തിയതോടെ സജീവമായി. കോവിഡ് പ്രതിസന്ധിക്ക്ശേ ഷം പുതു തലമുറയിലെ കായിക പ്രേമികളുടെ ഇഷ്ട ഇടമായി ടർഫുകൾ മാറിക്കഴിഞ്ഞു.
വടക്കൻ ജില്ലകളിൽ തുടങ്ങിയ ഫുട്ബോൾ ടർഫിനു ജില്ലയിലും ഇപ്പോൾ വലിയ സ്വീകരിതയാണ് ലഭിക്കുന്നത്.

കോട്ടയം നഗരത്തിലും അതിർത്തികളിലുമായി മാത്രം 10 ടർഫുകൾ ഉണ്ട്. ജില്ലയിൽ ആകെ അമ്പതോളവും.

അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ കളിക്കുന്ന പ്രതീതിയാണ് കായിക പ്രേമികളെ ഗ്രൗണ്ടിലേക്കു അടിപികുന്നത്.

      മണിക്കൂറിനു 150 രൂപ വരെ

വിവിധ അളവുകളിൽ ആണ് ടർഫുകൾ. മൂന്ന് പേർ വീതം 7 ഉം 10ഉം പേർ വീതം വരെ കളിക്കാവുന്ന വലിപ്പം ഒണ്ട്. മണിക്കൂറിനാണ് നിരക്ക്. കളിക്കുന്നവരെല്ലാം കൂടി ഷെയർ ചെയ്തു പണം നൽകിയാൽ മതി. ഒരാൾക്കു ശരാശരി 150 രൂപ വരെ. രാത്രിയും പകലും ഒരുപോലെ കളിക്കാം.

    കൂടുതലും യുവസംരംഭകർ

യുവാക്കളാണ് ടർഫ് മേഖലയിലേക്ക് അധികമായി കാൽ എടുത്തു വയ്ക്കുന്നത്. LED ഫ്ളക്ഡ്‌ലൈറ്ലുകളും ഗ്രൗണ്ടിനു ഇരുമ്പുവലകൊണ്ടുള്ള ആവരണവുമടക്കം അരക്കോടിയിലധികം രൂപ ചെലവ് വരും. ജീവനക്കാരുടെ ശമ്പളവും കറന്റ്‌ ചാർജുമെല്ലാമായി ഇരുപതിനായിരത്തിലധികം രൂപ പ്രതിമാസം മുടക്കണം. സ്ഥാലം സ്വന്തമായി ഇല്ലാത്തവർ വാടകയ്ക്ക് എടുത്ത സ്ഥാലങ്ങളിലാണ് ടർഫ് ഗ്രൗണ്ട് ഒരുക്കുന്നത്. അന്പത്തിനായിരം മുതൽ ഒരു ലക്ഷം വരെയാണ് പലയിടത്തും പ്രതിമസാ സ്ഥാലവാടക.

     ഫുട്ബോൾ ടൂർണമെന്റും

മുൻപ് ടൂർണമെന്റുകൾ മൈതാനകളിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ടർഫുകളിലേക്ക് മാറി. വിവിധ ക്ലബ്ബുകളുടെ പരിശീലനവും ടർഫുകളിൽ ആണ്.

Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK