വി പി സുഹൈറിനായി രണ്ട് താരങ്ങളെ നൽകാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എൽ ഒൻപതാം സീസണിനു മുന്നോടിയായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി സ്ട്രൈക്കർ ആയ മലയാളി താരം വി പി സുഹൈറിനെ ടീമിൽ എത്തിക്കാൻ ശ്രേമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. സുഹൈറിനായി ട്രാൻഫർ തുക നൽകാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമാണെങ്കിലും വമ്പൻ തുകയാണ് നോർത്ത് ഈസ്റ്റ്‌ ആവശ്യപ്പെടുന്നത്. ട്രാൻസ്ഫർ തുക കുറയ്ക്കാൻ ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിട്ടും നോർത്ത് ഈസ്റ്റ്‌ തുക കുറയ്ക്കാൻ തയാറാകുന്നില്ല. അതിനാൽ ബ്ലാസ്റ്റർസിന്റെ യുവ തരമായ ഗിവ്സൺ സിംഗിനെയും മലയാളി തരമായ പ്രശാന്ത് മോഹനെയും നൽകി ചെറിയ ഒരു തുകയും നൽകാൻ ഉള്ള ഒരു ഓഫർ നോർത്ത് ഈസ്റ്റിനു നൽകി. എന്നാൽ നോർത്ത് ഈസ്റ്റ്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ നോർത്ത് ഈസ്റ്റ്‌ മങ്ങിയ പ്രകടനം ആണ് കാഴ്ചവച്ചതെങ്കിലും സുഹൈർ നല്ല കളിയാണ് കാഴ്ച വച്ചത്. സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും ആദ്യ ഇലവനിൽ കളിക്കാൻ സുഹൈറിന് കഴിഞ്ഞു.

സീസണിനു മുന്നോടിയായി പുതിയ താരങ്ങളെ ഒന്നും ടീമിൽ എത്തിക്കാത്ത ബ്ലാസ്റ്റേഴ്‌സ് സന്ദീപ് സിംഗ്ഇന്റെ കോൺട്രാക്ട് ഒരു വർഷം കൂടി നീട്ടി 2023 വരെ ആക്കി.


For more news join our telegram channel
                TELEGRAM

Comments

Popular posts from this blog

MATCH LINK

റൊണാൾഡോ 22 ന് അരങ്ങേറും

IPL LIVE STREAMING LINK