റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് അടുക്കുന്നു
ഐ എസ് എല്ലിലെ കരുത്തരായ എ ടി കെ മോഹൻ ബഗാനിൽ നിന്ന് പടിയിറങ്ങിയ ഇന്ത്യൻ വംശജനായ ഫിജിയൻ സൂപ്പർ സ്ട്രൈക്കർ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മാസങ്ങൾക്ക് മുമ്പ് പടിയിരങ്ങിയ അൽവരോ വസ്ക്‌സ് ഇന് പകരക്കാരൻ ആയിട്ടാണ് റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്.
റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് കൂടാതെ മറ്റ് അനവധി ക്ലബ്ബുകൾ നോട്ടമിട്ടെങ്കിലും അവർ എല്ലാവരും ശ്രമങ്ങൾ അവസാനിപ്പിച്ചു എന്നാണ് സൂചനകൾ. പ്രമുഖ മാധ്യമങ്ങൾ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഏകദേശം 3 കോടിയിൽ അധികം രൂപയാണ് റോയ് കൃഷ്ണയുടെ പ്രതിഫലം. ബ്ലാസ്റ്റേഴ്‌സ് അതിൽ തൃപ്തരാണെന്നും മാധ്യമങ്ങൾ പറയുന്നു. താരവുമായി ചർച്ചകൾ പുരോഗമിക്കുവാണ്. എ ലീഗിൽ നിന്ന് ഐ എസ് എൽ 5 ആം സീസണിൽ ആണ് എ ടി കെ റോയ് കൃഷ്ണയെ ടീമിൽ എത്തിച്ചത്. തുടർന്നുള്ള 3 സീസണുകളിൽ എ ടി കെയ്ക്കായി 30 ൽ അധികം ഗോളുകൾ നേടി.
ശമ്പളത്തിന്റെ പേരിലുള്ള വിഷയത്തെ തുടർന്നാണ് റോയ് കൃഷ്ണ എ ടി കെയുമായുള്ള ബന്ധം അവസാനിപ്പിച്ചത്.
ഐ എസ് എല്ലിൽ കളിച്ചു പരിചയ സമ്പത്തുള്ള ഒരു കളിക്കാരനെയാണ് നോക്കുന്നത്. അതിനാൽ റോയ് കൃഷ്ണ അതിനു പറ്റിയ ഒരു കളിക്കാരൻ തന്നെയാണ്.
കൂടുതൽ വാർത്തകൾക്കായി telegram ചാനലിൽ ജോയിൻ ചെയ്യുക
Comments