ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തിയെന്ന് ഉത്തപ്പ
മുംബൈ :ചാഹാലിനു പിന്നാലെ ഐ. പി. എൽ ൽ ടീമായ മുംബൈ ഇന്ത്യൻസിനെതിരെ ആരോപണവുമായി ചെന്നൈ സൂപ്പർ കിങ്‌സ് താരം റോബിൻ ഉത്തപ്പ.2009 ലെ ഐ. പി. എൽ സീസൺ തുടങ്ങുന്നതിനു ഒരു മാസം മുൻപ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ മുംബൈ ഇന്ത്യൻസിന്റെ അധികൃതർ ഭിഷണിപ്പെടുത്തി എന്ന് യൂ ട്യൂബ് ചാനലിൽ ആർ. ആശ്വിനുമായി സംസാരിക്കവേ ഉത്തപ്പ വെളിപ്പെടുത്തി. ഒപ്പിട്ടില്ലങ്കിൽ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലേലെന്നായിരുന്നു ഭിഷണിയെന്ന് ഉത്തപ്പ പറഞ്ഞു.
എന്നാൽ ആരാണ് ഭിഷണിപ്പെടുത്തിയതിയതേന്ന് അദ്ദേഹം പറഞ്ഞില്ല. വിഷാദ രോഗമുൾപ്പടെ ബാധിച്ച് ജീവിതത്തിലെ വലിയ വിഷമഘട്ടത്തിലൂടെ കടന്നു പോയ സമയമായിരുന്നു അതെന്നും പിന്നീട് ബാംഗ്ലൂരിൽ എത്തിയപ്പോഴും തുടക്കത്തിൽ താളം കണ്ടെത്താൻ ആയിലെന്നും വളരെ പണിപെട്ടന് ആ അവസ്ഥാകളിൽ നിന്ന് മുഖത്നായതെന്നും ഉത്തപ്പ പറഞ്ഞു.2013ൽ മുംബൈ ഇന്ത്യൻസിലായിരുന്ന സമയത്ത് മദ്യപിച്ചു ലക്കുകെട്ട ഒരു സഹതാരം തന്നെ 15 നിലയിലെ ബാൽകാണിയിൽ നിന്ന് താഴേക്ക് തുക്കിട്ടിവെന്ന് കഴിഞ്ഞ ദിവസം യുസ്‌വേന്ദ്ര ചഹാൽ വെള്ളിപ്പെടുത്തിയിരുന്നു.
Comments