ബ്ലാസ്റ്റർസിന്റെ ടിക്കി ടാക്ക ഗോൾ പിറന്നതിനെക്കുറിച്ചു ലൂണ പറയുന്നു
കഴിഞ്ഞ ദിവസം നടന്ന ജംഷീഡ്‌പുർ എഫ് സിയുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയമാണ് കൈവരിച്ചത്.ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തു തിരികെ എത്താൻ സാധിച്ചു.
അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ഈ വിജയം ബ്ലാസ്റ്റേഴ്‌സിനെ കൂടുതൽ ആത്‍മവിശ്വസം നൽകും.നിലവിൽ ഒന്നാമത്തുള്ള മുംബൈ യുമായിട്ട് അഞ്ചു പോയിന്റ് വ്യത്യാസമേ ഒള്ളു.
കഴിഞ്ഞ മത്സരത്തിൽ മനോഹരമായ ഫുട്ബോൾ ആണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചത്. ബ്ലാസ്റ്റേഴ്‌സ് നേടിയ മൂന്നാം ഗോൾ ടീം ഗെയിംന്റെയും താരങ്ങൾ തമ്മിലുള്ള ഒത്തിനക്കത്തിന്റെയും ഉദാഹരണമാണ്. അഞ്ചു മത്സരങ്ങൾക്ക് ശേഷമാണ് ലൂണ ഗോൾ നേടിയത്.
ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കയ്യിൽനിന്നും പന്ത് സ്വീകരിച്ച ലൂണ പന്തുമായി നീങ്ങിയ ലൂണ സഹലിനു പാസ്സ് കൊടുത്തു. സഹൽ തിരിച്ചു ലൂനയിലേക്ക് പാസ്സ് നൽകി. ലൂണ ഡിമിയിലേക്കും ഡിമി ജിയാന്നു യിലേക്കും നൽകി. ജിയാന്നു അതിമനോഹരമായ ബാക്ക് ഹീൽ ഇലൂടെ പന്ത് ലൂണയിൽ എത്തിച്ചു. മനോഹരമായ ഫിനിഷിലൂടെ ലൂണ വല കുലുക്കി.
ഈ ഗോൾ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലിച്ചു നടപ്പാക്കിയതല്ലെന്നു മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ ലൂണ വ്യക്തമാക്കി.
Comments