കാര്യവട്ടം ഒരുങ്ങുന്നു
മൂന്ന് വർഷത്തിനുശേഷം തിരുവനന്തപുരത്തെത്തുന്ന രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫിൽഡ് ഒരുങ്ങി. കാര്യവട്ടത്തെ കളിക്കണക്കിൽമുൻതൂക്കം ഇന്ത്യക്കണേങ്കിലും വാശിയെറിയ മത്സരമാണ് പ്രതീഷിക്കുന്നത് 15-ന് പകൽ 1.30 മുതലാണ് ഇന്ത്യ -ശ്രീലങ്ക മത്സരം.
ഗ്രൗണ്ടിലെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. മികച്ച മത്സരം പ്രതീക്ഷിക്കാവുന്നവിധത്തിലാണ് ഒരുക്കുന്നതെന്നും അവകാശവാദങ്ങളില്ലെന്നും ക്യുറേറ്റർ എ എം ബിജു പറഞ്ഞു.
മത്സരത്തിനായി രണ്ടും പരിശീലനത്തിനായി നാല് പിച്ചുകളാണ് തയാറാക്കിയത്. പിച്ചിലെ പുല്ലുകൾ ചെത്തിമാറ്റി റോൾ ചെയ്ത് മത്സരത്തിനായി സജമാക്കിയത്. ബിസിസിഎ ക്യുറേറ്റർ പ്രകാശ് ജതാവ് ചൊവ്വാഴ്ച പരിശോധിച്ചു.
ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പ്രമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇരു ടീമുകളും 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും.14ന് പകൽ ഒന്നുമുതൽ നാലുവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചുമുതൽ ഇട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.
കോവിടുന്നത് തുടർന്നുണ്ടായിരുന്ന നീണ്ട ഇടവേളക്കുശേഷം 2022 സെപ്റ്റംബർ 28നാണ് സ്റ്റേഡിയത്തിലെ അവസാന രാജേന്ദ്രമത്സരംനടന്നത്. ദക്ഷിണാഫ്രിക്കെതിരെയായ ട്വന്റി 20 ഇന്ത്യ വിജയിച്ചെങ്കിലും റണ്ണോഴുക്ക് ഉണ്ടായില്ല. ദക്ഷിണാഫ്രിക്ക ഉയർത്തിയ 107 വിജയലക്ഷ്യം ഇന്ത്യ 16. 4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. മൽസരസത്തിനു മുൻപ് പെയ്ത മഴ കാരണം പിച്ചിൽ ഈർപ്പം നിറഞ്ഞു. കളിയിൽ റൺ പിറന്നില്ല.
ഇതുവരെ 4 രാജേന്ദ്ര മത്സരങ്ങളാണ് കാര്യവട്ടത്ത് നടന്നത്. ഒരേ ഏകദിനവും മൂന്നു ട്വന്റി ട്വന്റിയും.
Comments