മെസ്സി സൗദിയിലേക്കോ? സത്യാവസ്ഥ എന്ത്?
ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദിപ്രോ ലീഗ് ക്ലബ് അൽ ഹിലാൽ അതായത് പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമായ അൽ നാസറിന്റെ എതിരാളികൾ രംഗത്തുണ്ട് എന്ന വാർത്ത ലോകമെമ്പാടും പ്രചരിക്കുകയാണ്. സൗദി ക്ലബ് മെസ്സിക്കായി വൻ തുക വാഗ്ദാനം ചെയ്തെന്നും പ്രചരിക്കുകയാണ്.
എന്നാൽ സ്പാനിഷ് ഫുട്ബോൾ വിദഗ്ധൻ ഗില്ലം ബലാഗുയെ അങ്ങനെയൊരു നീക്കം നടന്നിട്ടില്ലന്ന് വ്യക്തമാക്കി.
പി. എസ്. ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കും. എന്നാൽ മെസ്സി പുതിയ കരാറിൽ ഒപ്പ് വയ്ക്കുമെന്ന് ഗില്ലം പറയുന്നു.
ഇതോടെ സാമുഹിയ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് തെളിയുന്നു.
Comments