മെസ്സിയും റൊണാൾഡോയും നേർക്കുനേർ
ലോക ഇതിഹാസങ്ങൾ ആയ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും നേർക്കുനേർ. നാളെ രാത്രി 10 :30ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവൻ ഫ്രാൻസ് വമ്പൻമാരായ പി എസ് ജി യുമാണ് കളിക്കുന്നത്.
സൗദി ഓൾ സ്റ്റാർ ഇലവൻ ക്യാപ്റ്റൻ റൊണാൾഡോ ആകും എന്നാണ് സൂചന. മെസ്സിയെ കൂടാതെ പി.എസ്.ടിയിൽ നെയ്മർ എംബാപ്പെ എന്നിവരും കളത്തിൽ ഇറങ്ങും.
മെസ്സിയും റൊണാൾഡോയും നേർക്കുനേരുള്ള പോരാട്ടം ആയതിനാൽ മത്സരത്തിന്റെ ആവേശം മുറുകും. മത്സരത്തിന്റെ ടിക്കറ്റുകൾ വൻതോതിലാണ് വിറ്റു പോയത്
അൽനാസറിൽ എത്തിയശേഷം റൊണാൾഡോയുടെ ആദ്യത്തെ കളിയാണ്. ഈ സീസണിൽ ലോകകിരീടം ഉയർത്തിയ മെസ്സി മികച്ച ഫോമിലാണ് ഉള്ളത്.
Comments