ശ്രീലങ്കക്കെതിരായ തകർപ്പൻ വിജയത്തിന്റെ ആഘോഷം അവസാനിക്കുംമുമ്പേ ഇന്ത്യ അടുത്ത പരമ്പരയ്ക്കിറങ്ങുന്നു. ന്യൂസിലാൻഡിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. ഹൈദരാബാദിലാണ് ആദ്യകളി.21ന് റായ്പൂരും24ന് ഇൻഡോറിലും ആണ് മറ്റു മത്സരങ്ങൾ. പിന്നാലെ മൂന്ന് ട്വന്റി20 യുമുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ സമ്പൂർണ്ണ പരമ്പര അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യൻ ലക്ഷ്യം. ലോകേഷ് രാഹുലിനും ആക്സർ പേട്ടലിനും വിശ്രമം അനുവദിച്ച ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരത്താണ് പുതുമുഖം. ഷഹബാസ് അഹ്‌മദ്, ശർദുൽ തക്കുർ എന്നിവരും ടീമിൽ ഉണ്ട്. ടോം ലാതം ആണ് ന്യൂസിലാണ്ടിനെ നയിക്കുന്നത്.