Posts

MATCH LINK

Image
                        TODAYS  MATCH   INDIAN SUPER LEAGUE   Fc goa     vs     kerala blasters fc Today @ 7 pm For live link    click here

മെസ്സിയും റൊണാൾഡോയും നേർക്കുനേർ

Image
ലോക ഇതിഹാസങ്ങൾ ആയ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും നേർക്കുനേർ. നാളെ രാത്രി 10 :30ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന സൗദി ഓൾ സ്റ്റാർ ഇലവൻ ഫ്രാൻസ് വമ്പൻമാരായ പി എസ് ജി യുമാണ് കളിക്കുന്നത്.  സൗദി ഓൾ സ്റ്റാർ ഇലവൻ ക്യാപ്റ്റൻ റൊണാൾഡോ ആകും എന്നാണ് സൂചന. മെസ്സിയെ കൂടാതെ പി.എസ്.ടിയിൽ നെയ്മർ എംബാപ്പെ എന്നിവരും കളത്തിൽ ഇറങ്ങും.  മെസ്സിയും റൊണാൾഡോയും നേർക്കുനേരുള്ള പോരാട്ടം ആയതിനാൽ മത്സരത്തിന്റെ ആവേശം മുറുകും. മത്സരത്തിന്റെ ടിക്കറ്റുകൾ വൻതോതിലാണ് വിറ്റു പോയത്  അൽനാസറിൽ എത്തിയശേഷം റൊണാൾഡോയുടെ ആദ്യത്തെ കളിയാണ്. ഈ സീസണിൽ ലോകകിരീടം ഉയർത്തിയ മെസ്സി മികച്ച ഫോമിലാണ് ഉള്ളത്.

ഇനി അങ്കം ന്യൂസിലണ്ടിനോട്

Image
ശ്രീലങ്കക്കെതിരായ തകർപ്പൻ വിജയത്തിന്റെ ആഘോഷം അവസാനിക്കുംമുമ്പേ ഇന്ത്യ അടുത്ത പരമ്പരയ്ക്കിറങ്ങുന്നു. ന്യൂസിലാൻഡിനെതിരായ മൂന്നുമത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവും. ഹൈദരാബാദിലാണ് ആദ്യകളി.21ന് റായ്പൂരും24ന് ഇൻഡോറിലും ആണ് മറ്റു മത്സരങ്ങൾ. പിന്നാലെ മൂന്ന് ട്വന്റി20 യുമുണ്ട്.  ശ്രീലങ്കയ്ക്ക് എതിരായ സമ്പൂർണ്ണ പരമ്പര അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള   തയ്യാറെടുപ്പാണ് ഇന്ത്യൻ ലക്ഷ്യം.  ലോകേഷ് രാഹുലിനും ആക്സർ പേട്ടലിനും വിശ്രമം അനുവദിച്ച ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ എസ് ഭരത്താണ്   പുതുമുഖം. ഷഹബാസ് അഹ്‌മദ്‌, ശർദുൽ തക്കുർ എന്നിവരും ടീമിൽ ഉണ്ട്. ടോം ലാതം ആണ് ന്യൂസിലാണ്ടിനെ നയിക്കുന്നത്.

മെസ്സി സൗദിയിലേക്കോ? സത്യാവസ്ഥ എന്ത്?

Image
ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദിപ്രോ ലീഗ് ക്ലബ് അൽ ഹിലാൽ അതായത് പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമായ അൽ നാസറിന്റെ എതിരാളികൾ രംഗത്തുണ്ട് എന്ന വാർത്ത ലോകമെമ്പാടും പ്രചരിക്കുകയാണ്. സൗദി ക്ലബ് മെസ്സിക്കായി വൻ തുക  വാഗ്ദാനം ചെയ്തെന്നും പ്രചരിക്കുകയാണ്.  എന്നാൽ സ്പാനിഷ് ഫുട്ബോൾ വിദഗ്ധൻ ഗില്ലം ബലാഗുയെ അങ്ങനെയൊരു നീക്കം നടന്നിട്ടില്ലന്ന് വ്യക്തമാക്കി. പി. എസ്. ജിയുമായുള്ള കരാർ ഈ വർഷം അവസാനിക്കും. എന്നാൽ മെസ്സി പുതിയ കരാറിൽ ഒപ്പ് വയ്ക്കുമെന്ന്  ഗില്ലം പറയുന്നു. ഇതോടെ സാമുഹിയ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജമാണെന്ന് തെളിയുന്നു.

കാര്യവട്ടം ഒരുങ്ങുന്നു

Image
മൂന്ന് വർഷത്തിനുശേഷം തിരുവനന്തപുരത്തെത്തുന്ന രാജ്യാന്തര ഏകദിന ക്രിക്കറ്റ്‌ മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫിൽഡ് ഒരുങ്ങി. കാര്യവട്ടത്തെ കളിക്കണക്കിൽമുൻ‌തൂക്കം ഇന്ത്യക്കണേങ്കിലും വാശിയെറിയ മത്സരമാണ് പ്രതീഷിക്കുന്നത് 15-ന് പകൽ 1.30 മുതലാണ് ഇന്ത്യ -ശ്രീലങ്ക മത്സരം. ഗ്രൗണ്ടിലെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. മികച്ച മത്സരം പ്രതീക്ഷിക്കാവുന്നവിധത്തിലാണ് ഒരുക്കുന്നതെന്നും അവകാശവാദങ്ങളില്ലെന്നും ക്യുറേറ്റർ എ എം ബിജു പറഞ്ഞു. മത്സരത്തിനായി രണ്ടും പരിശീലനത്തിനായി നാല് പിച്ചുകളാണ് തയാറാക്കിയത്. പിച്ചിലെ പുല്ലുകൾ ചെത്തിമാറ്റി റോൾ ചെയ്ത് മത്സരത്തിനായി സജമാക്കിയത്. ബിസിസിഎ ക്യുറേറ്റർ പ്രകാശ് ജതാവ് ചൊവ്വാഴ്ച പരിശോധിച്ചു. ടീമുകൾ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പ്രമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്. ഇരു ടീമുകളും 14ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങും.14ന് പകൽ ഒന്നുമുതൽ നാലുവരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചുമുതൽ ഇട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.  കോവിടുന്നത് തുടർന്നുണ്ടായിരുന്ന നീണ്ട ഇടവേളക്കുശേഷം 2022 സെപ്റ്റംബർ 28നാണ്...

റൊണാൾഡോ 22 ന് അരങ്ങേറും

Image
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ സൗദി ക്ലബ് അൽ -നാസറിൽ ജനുവരി 22ഞായറാഴ്ച അരങേറും. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ എത്തിഫാഗുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷന്റെ രണ്ട് മത്സരങ്ങളുടെ വിലക്ക് കാരണമാണ് റൊണാൾഡോയുടെ അരങ്ങേറ്റം വൈയ്ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്‌ മഞ്ജസ്റ്റർ യുണയിറ്റടുമായുള്ള കരാർ റദ്ദാക്കിയതിനു ശേഷം.1700കൊടിയോളം രൂപ വാർഷിക പ്രതിഫലം നൽകിയാണ്. റൊണാൾഡോയെ അൽ -നാസർ സൗദി പ്രൊ ലീഗിൽ എത്തിച്ചത്.

കെ പി രാഹുൽ കളിക്കില്ല

Image
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി മലയാളിതാരം കെ പി രാഹുൽ അടുത്ത മത്സരം കളിക്കില്ല. ജനുവരി 22ഞായറാഴ്ച ഫർത്തോട സ്റ്റേഡിയത്തിൽ എഫ്. സി ഗോവയായിട്ടുള്ള നിർണായക മത്സരത്തിലാണ് കെ പി രാഹുൽ കളിക്കാത്തത്. ലീഗിൽ 4 യെൽലോ  കാർഡ് കിട്ടിയതിൽ രാഹുലിന് സസ്പെൻസ്ഷൻ കിട്ടി. ഐ സ് ൽ - ൽ യെല്ലോ കാർഡ് കിട്ടുകയാണെങ്കിൽ ഒരു മത്സരത്തിന് വിലക്ക് ഏർപ്പെടുത്തും. ഞായറാഴ്ച മുംബൈയുമായി നടന്ന മത്സരത്തിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം പെരേര ഡയസിനെ ടാക്കിൾ ചെയ്തതിനെ തുടർന്ന് സീസണിലെ 4 യെല്ലോ കാർഡ് ലഭിച്ച്. അടുത്ത മത്സരത്തിൽ ഗോവയെ നേരിടാനിറങ്ങുമ്പോൾ രാഹുലിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും. രാഹുലിന് പകരം സൗരവ് ദാസ് അല്ലെങ്കിൽ മലയാളിതാരം നിഹാലോ കലത്തിലിറങ്ങു മുംബൈമായിട്ട് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എകപഷികമായി 4ഗോലുകൾക്ക് തോൽവി ഏറ്റുവാങ്ങി. ലീഗിൽ 13മത്സരത്തിൽ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് 8വിജയവും 4തോൽവിയും ഒരു സമനിലയും തെറ്റ് വാങ്ങി25പൊയറ്റുമായി ലീഗിൽ 3സ്ഥാനത്‌ നിൽക്കുന്നു.

football match link

Image
   PSG    VS  RIYADH ALL STAR                       For match link      click here Join our facebook page    click here

കണക്ക് തീർക്കാൻ കൊമ്പന്മാർ 🐘

Image
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഞാറാഴ്ച നടക്കുന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയെ മുംബൈ സിറ്റി എഫ് സി നേരിടും. ലീഗിൽ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് മുംബൈ കുതിക്കുന്നത്. മറുഭാഗത് ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായി 8 മത്സരങ്ങൾ തോൽവി അറിയാതെയാണ് വരുന്നത്. ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ സിറ്റി ഒൻപത് വിജയവും മൂന്നു സമനിലയുമായി 30 പോയിന്റ് നേടി . ബ്ലാസ്റ്റേഴ്‌സ് 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവും മൂന്ന് തോൽവിയും ഒരു സമനിലയുമായി 25 പോയിന്റ്  നേടി. സീസണിൽ മികച്ച പ്രകടനമാണ് മുംബൈ കാഴ്ച വയ്ക്കുന്നത്. പഴയ ബ്ലാസ്റ്റേഴ്‌സ് താരം പേരെര ദയസ്, ഗ്രേഗ് സ്റുവെർട്ട്, ഇന്ത്യൻ താരം ചങ്ത്തെ എന്നിവർ മികച്ച ഫോമിൽ ആണ്. ബ്ലാസ്റ്റേഴ്‌സ് സീസൺ ന്റെ തുടക്കത്തിൽ മങ്ങിയെങ്കിലും ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചു എത്തിയിട്ടുണ്ട്. ഇത് ബ്ലാസ്റ്റർസിന് ആത്മവിശ്വാസം പകരും. ആദ്യ പാദ മത്സരത്തിൽ മുംബൈയോട് തോറ്റത്തിന്റെ പകരം ചോട്ടിക്കാനാണ് ഞാറാഴ്ച കളത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സ് ന്റെ 200 ഗോളുകൾ അടിച്ച താരങ്ങൾ

Image
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി 200 ഗോളുകൾ നേടി. ജംഷീഡ്‌പുർ എഫ് സി യുമായുള്ള മത്സരത്തിൽ ലൂണ നേടിയ അവസാന ഗോളാണ് ബ്ലാസ്റ്റേഴ്‌സ് ന്റെ 200 ആം ഗോൾ. ഈ നേട്ടം കൈവരിക്കുന്ന 4 ആം ടീമാണ് ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടിയവരുടെ പേരും നേടിയ ഗോളുകളുടെ എണ്ണവും. Ogbeche                     16 കളി 15 Goal C.K. Vineeth               42 കളി 11 Goal Iain Hume                   29 കളി 10 Goal Sahal Samad              84 കളി 10 Goal Adrián Luna                35 കളി 9 Goal Álvaro                          23 കളി 8 goal  Raphaël Messi           17 കളി 8 Goal Jorge Pereyra Diaz    21 കളി 8 Goal Jordan Murray           19 കളി 7 Goal...

ബ്ലാസ്റ്റർസിന്റെ ടിക്കി ടാക്ക ഗോൾ പിറന്നതിനെക്കുറിച്ചു ലൂണ പറയുന്നു

Image
കഴിഞ്ഞ ദിവസം നടന്ന ജംഷീഡ്‌പുർ എഫ് സിയുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയമാണ് കൈവരിച്ചത്.ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തു തിരികെ എത്താൻ സാധിച്ചു. അടുത്ത മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ഈ വിജയം ബ്ലാസ്റ്റേഴ്‌സിനെ കൂടുതൽ ആത്‍മവിശ്വസം നൽകും.നിലവിൽ ഒന്നാമത്തുള്ള മുംബൈ യുമായിട്ട് അഞ്ചു പോയിന്റ് വ്യത്യാസമേ ഒള്ളു. കഴിഞ്ഞ മത്സരത്തിൽ മനോഹരമായ ഫുട്ബോൾ ആണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചത്. ബ്ലാസ്റ്റേഴ്‌സ് നേടിയ മൂന്നാം ഗോൾ ടീം ഗെയിംന്റെയും താരങ്ങൾ തമ്മിലുള്ള ഒത്തിനക്കത്തിന്റെയും ഉദാഹരണമാണ്. അഞ്ചു മത്സരങ്ങൾക്ക് ശേഷമാണ് ലൂണ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തിന്റെ കയ്യിൽനിന്നും പന്ത് സ്വീകരിച്ച ലൂണ പന്തുമായി നീങ്ങിയ ലൂണ സഹലിനു പാസ്സ് കൊടുത്തു. സഹൽ തിരിച്ചു ലൂനയിലേക്ക് പാസ്സ് നൽകി. ലൂണ ഡിമിയിലേക്കും ഡിമി ജിയാന്നു യിലേക്കും നൽകി. ജിയാന്നു അതിമനോഹരമായ ബാക്ക് ഹീൽ ഇലൂടെ പന്ത് ലൂണയിൽ എത്തിച്ചു. മനോഹരമായ ഫിനിഷിലൂടെ ലൂണ വല കുലുക്കി. ഈ ഗോൾ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലിച്ചു നടപ്പാക്കിയതല്ലെന്നു മത്സര ശേഷമു...

റൊണാൾഡോ ചാമ്പ്യൻസ് ലീഗ് കളിക്കില്ല

Image
ഇംഗ്ലീഷ്  പ്രീമിയർ ലീഗ് ക്ലബ് ന്യൂ കാസ്റ്റൽ എഫ് സി ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടിയാൽ ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസ്സർ ൽ നിന്ന് ലോണിൽ ന്യൂ കാസ്റ്റിൽ ഇലേക്ക് നീങ്ങുമെന്നു പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമെന്ന് ന്യൂ കാസ്റ്റൽ എഫ് സി മുഖ്യ പരിശീലകൻ വ്യക്തമാക്കി. സ്പാനിഷ് മാധ്യമമാണ് ഈ വ്യാജവാർത്ത പ്രചരിപ്പിച്ചത്. എന്നാൽ ന്യൂ കാസ്റ്റൽ ന്റെ മത്സരത്തിന്റെ മുന്നോടി ആയി നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യ പരിശീലകൻ എഡ്ഢി ഹോവെ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി. ഇതോടെ റോണോയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ തുലാസിൽ ആയി. നീണ്ട വർഷത്തെ കരാർ ഉള്ളതിനാൽ റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ സാധിക്കില്ല. മറ്റൊരു ടീമിലേക്ക് മാറണം എങ്കികിലും ഇത്രയും വലിയ തുക നൽകാൻ ടീമുകൾ തയാറാകില്ല.

റെക്കോർഡ് ഇട്ട് ബ്ലാസ്റ്റേഴ്‌സ്

Image
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ റെക്കോർഡ് നേടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഐ എസ് എല്ലിൽ 200 ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്‌സ് റെക്കോർഡ് സൃഷ്ടിച്ചത്. ഐ എസ് എല്ലിൽ 200 ഗോളുകൾ നേടുന്ന നാലാമത്തെ ടീമാണ് ബ്ലാസ്റ്റേഴ്‌സ്. എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ചെന്നൈയിൻ എഫ് സി എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്‌സ് നു മുൻപ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ജംഷീഡ്‌പുർ എഫ് സി യുമായുള്ള മത്സരത്തിൽ ലൂണ നേടിയ മൂന്നാമത്തെ ഗോളിലൂടെ ആണ് ബ്ലാസ്റ്റേഴ്‌സ് 200 ഗോൾ എന്ന നാഴിക കല്ലൽ എത്തിയത്. കളിയിൽ 3-1 നു ബ്ലാസ്റ്റേഴ്‌സ് വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്‌സ് നായി അപോസ്‌റ്റോലോസ് ജിയാണൂ, ഡിമിട്രിയസ് ലൂണ എന്നിവർ ഗോൾ നേടി. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് 3 ആം സ്ഥാനത് തിരികെ എത്തി.

പൂട്ടിയയ്ക്ക് പകരം ആൾ എത്തി 😍

Image
ഐ എസ് എല്ലാം ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയിൽ നിന്ന് വേർപിരിഞ്ഞ യുവ താരം പൂട്ടിയയ്ക്ക് പകരം വേറൊരു കളിക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്. ഇന്നത്തെ ജംഷീഡ്‌പുർ ബ്ലാസ്റ്റേഴ്‌സ് പോരാട്ടത്തിന് മുമ്പായി നടന്ന പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് ഇവാൻ വുകൊമനോവിച്ച് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് പൂട്ടിയ ബ്ലാസ്റ്റേഴ്‌സ് വിട്ടു എ ടി കെ മോഹൻ ബഗാനിൽ ചേക്കേറിയത്. ബ്ലാസ്റ്റേഴ്‌സ് നായി മികച്ച പ്രകടനമാണ് പൂട്ടിയ കാഴ്ചവച്ചത്. എന്നാൽ ഈ സീസണിൽ ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്‌നി യുടെ വരവ് പൂട്ടിയയുടെ കളി സമയം കുറയ്ക്കാൻ കാരണമായി. ഇതാണ് തരത്തിന്റെ വേർപാടിന്നുള്ള കാരണം. ബ്ലാസ്റ്റേഴ്‌സ് സൈനിങ് നടത്തിയെന്നും ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും കോച്ച് വ്യക്തമാക്കി.

അടുത്ത അങ്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

Image
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ 12 ആം മത്സരത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. നാളെ രാത്രി ഏഴ് അരയ്ക്ക് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. ജംഷെഡ്പൂർ എഫ് സിയാണ് കൊമ്പന്മാരുടെ എതിരാളികൾ. ലീഗിൽ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 7 വിജയവും 3 തോൽവിയും ഒരു സമനിലയുമായി നാലാം സ്ഥാനത്താണ് തുടരുന്നത്. മറുഭാഗത്ത് 11 കളികളിൽ നിന്ന് ഒരു വിജയവും രണ്ട് സമനിലയും 8 തോൽവിയുമായി 10 ആം സ്ഥാനത്താണ്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷ്യമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു. തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് കൊമ്പന്മാർ നാളെ കളത്തിൽ ഇറങ്ങുന്നത്.

ആഷിഖ് എ ടി കെ മോഹൻ ബഗാനിൽ.

മലയാളി താരം ആഷിഖ് കുരുനിയൻ ഐ എസ് എൽ വമ്പന്മാരായ എ ടി കെ മോഹൻ ബഗാനിലേക്ക് കൂടുമാറി. വിങ്ങർ ആയി കളിക്കുന്ന ആഷിഖ് ബംഗളുരു എഫ് സിയിൽ നിന്നാണ് എ ടി കെയിലേക്ക് വന്നത്. അഞ്ച് വർഷ നീണ്ട കരാറിലാണ് എ ടി കെയിൽ താരം കരാർ ഒപ്പിട്ടത്. എ എഫ് സി കപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിൽ ഇടം നേടിയ ആഷിഖ് മത്സരങ്ങളിൽ മികച്ച കളിയാണ് പുറത്ത് എടുത്തത്. കഴിഞ്ഞ കുറേ വര്ഷങ്ങളായി ആഷിഖ് ബംഗളുരു എഫ് സിയിലാണ് കളിച്ചുകൊണ്ടിരുന്നത്. മറുവശത്ത് എ ടി കെയിലെ വിങ്ങർ ആയ പ്രബീർ ദാസിനെ ബംഗ്ലൂർ എഫ് സി സ്വന്തമാക്കി. മൂന്നു വർഷത്തെ കരാറിലാണ് താരത്തെ ബാംഗ്ലൂർ സ്വന്തമാക്കിയത്.

കേരള ബ്ലാസ്റ്റേഴ്‌സും ഇന്ത്യൻ ടീമും ഏറ്റുമുട്ടുന്നു

ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന്റെ പരിശീലന മത്സരങ്ങൾ ഇനി കേരളത്തിലും സൗത്ത് ഇന്ത്യയിലും നടത്താൻ ഒരുങ്ങി മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമക്. ഈ വരുന്ന സെപ്റ്റംബർ മാസത്തിലാണ് പരിശീലനം നടത്താൻ ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത്. പരിശീലകൻ സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഈ കാര്യം പങ്കുവച്ചത്. ഐ എസ് എൽ ഒക്ടോബർ ൽ തുടങ്ങും അതിനു മുൻപത്തെ മാസം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനത്തിൽ ആയിരിക്കും അതിനാൽ അന്ന് ഇന്ത്യൻ ടീമുമായി ഒരു സൗഹൃദ മത്സരം കളിക്കും എന്നാണ് പറഞ്ഞതെന്ന് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവൻ വുകൊമനോവിച് എന്ന് സാമൂഹ്യമാധ്യമത്തിലൂടെ മറുപടി ആയി നൽകിയത്. ഇതോടെ ബ്ലാസ്റ്റർസുമായി ഇന്ത്യ ഒരു മത്സരം കളിക്കുമെന്ന് ഏകദേശം ഒരു സൂചന കിട്ടിയിട്ടുണ്ട്.

റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് അടുക്കുന്നു

Image
ഐ എസ് എല്ലിലെ കരുത്തരായ എ ടി കെ മോഹൻ ബഗാനിൽ നിന്ന് പടിയിറങ്ങിയ ഇന്ത്യൻ വംശജനായ ഫിജിയൻ സൂപ്പർ സ്ട്രൈക്കർ റോയ് കൃഷ്ണയെ സ്വന്തമാക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. മാസങ്ങൾക്ക് മുമ്പ് പടിയിരങ്ങിയ അൽവരോ വസ്ക്‌സ് ഇന് പകരക്കാരൻ ആയിട്ടാണ് റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് നോക്കുന്നത്. റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്‌സ് കൂടാതെ മറ്റ് അനവധി ക്ലബ്ബുകൾ നോട്ടമിട്ടെങ്കിലും അവർ എല്ലാവരും ശ്രമങ്ങൾ അവസാനിപ്പിച്ചു എന്നാണ് സൂചനകൾ. പ്രമുഖ മാധ്യമങ്ങൾ ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഏകദേശം 3 കോടിയിൽ അധികം രൂപയാണ് റോയ് കൃഷ്ണയുടെ പ്രതിഫലം. ബ്ലാസ്റ്റേഴ്‌സ് അതിൽ തൃപ്തരാണെന്നും മാധ്യമങ്ങൾ പറയുന്നു. താരവുമായി ചർച്ചകൾ പുരോഗമിക്കുവാണ്. എ ലീഗിൽ നിന്ന് ഐ എസ് എൽ 5 ആം സീസണിൽ ആണ് എ ടി കെ റോയ് കൃഷ്ണയെ ടീമിൽ എത്തിച്ചത്. തുടർന്നുള്ള 3 സീസണുകളിൽ എ ടി കെയ്ക്കായി 30 ൽ അധികം ഗോളുകൾ നേടി. ശമ്പളത്തിന്റെ പേരിലുള്ള വിഷയത്തെ തുടർന്നാണ് റോയ് കൃഷ്ണ എ ടി കെയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഐ എസ് എല്ലിൽ കളിച്ചു പരിചയ സമ്പത്തുള്ള ഒരു കളിക്കാരനെയാണ് നോക്കുന്നത്. അതിനാൽ റോയ് കൃഷ്ണ അതിനു പറ്റിയ ഒരു കളിക്കാരൻ തന്നെയാണ്. കൂടുത...

ആദ്യ സൈനിങ് നടത്തി ബ്ലാസ്റ്റേഴ്‌സ്

Image
ഐ എസ് എൽ ഒൻപതാം സീസണിനു മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ സൈനിങ് നടത്തി. ചർച്ചിൽ ബ്രദഴ്സ് താരം മിറാണ്ട ബ്രയ്‌സ് നെയാണ് സ്വന്തമാക്കിയത്.2026 വരെയുള്ള നീണ്ട കാരറിലാണ് താരം ബ്ലാസ്റ്റർസിൽ തുടരുക. കഴിഞ്ഞ ഐ ലീഗിൽ ചർച്ചിൽ ബ്രദർസിനായി ബൂട്ട് കെട്ടിയ താരമാണ് മിറാണ്ട. ചർച്ചിലിൽ നിന്ന് വെളിപ്പെടുത്താൻ കഴിയാത്ത തുകയ്ക്കാണ് കരാർ ആയത്.  2020 ൽ ചർച്ചിലിൽ ചേർന്ന മിറാണ്ട 2 വർഷം കൊണ്ട് 33 മത്സരങ്ങൾ കളിച്ചു 2 ഗോളുകളും 3 അസ്സിസ്റ്റുകളും നേടി. ബ്ലാസ്റ്റർസിൽ ചേർന്നതിൽ അതിയായ ആവേശം ഒണ്ടെന്നും എത്രയും വേഗം ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നാണ്. ബ്ലാസ്റ്റേഴ്‌സ് ഇതിനോടകം നിരവധി താരങ്ങളുടെ കരാർ നീട്ടിയിരിക്കുന്നു. സൂപ്പർ താരം അഡ്രിയൻ ലുണയുടെയും ഡിഫെൻഡർ മാർക്കോ ലെസ്കോവിക് മറ്റൊരു ഡിഫെൻഡർ സന്ദീപ് സിംഗ് ഗോൾ കീപ്പർ കരഞ്ജിത്ത് തുടങ്ങിയവരുടെ കരാർ നേരത്തെ നീട്ടിയിരുന്നു ഇതുപോലത്തെ വാർത്തകൾ ലഭിക്കുവാനായി ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക                     TELEGRAM

മൂന്നാം ജയത്തിനായി ഇന്ത്യ

Image
കൊൽക്കത്ത : ഇന്ന് രാത്രി നടക്കുന്ന  എ എഫ്  സി കപ്പ്‌ യോഗ്യത     മത്സരത്തിൽ ഇന്ത്യ    ഹോങ്    ഗോങ്  ഇനെ നേരിടും. ഇരു ടീമുകളുടെയും മൂന്നാം റൗണ്ട് മത്സരമാണ് ഇന്ന് രാത്രി നടക്കുന്നത്. ആദ്യ രണ്ട് കളികളിലും ഇരു ടീമുകളും രണ്ട് കളികൾ ജയിച്ചു 6 പോയിന്റ് വീതമായി ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആണ്. ഗോൾ ശരാശരിയിൽ ഇന്ത്യയെ മറികടന്നു ഹോങ് ഗോങ് ആണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനം നിലനിർത്തി ഗ്രൂപ്പ്‌ ജേതാക്കളായി യോഗ്യത നേടാനാണ് ഇരു ടീമുകളും ഉദ്ദേശിക്കുന്നത്.2023 ൽ നടക്കുന്ന എ എഫ് സി കപ്പിന്റെ യോഗ്യത മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ അഫ്ഗാനിസ്ഥാനും കമ്പോടിയയും രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റ് വാങ്ങി ടൂർണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായി. ആദ്യ മത്സരത്തിൽ കമ്പോടിയയെ ഏകപക്ഷ്യമായ രണ്ട് ഗോളുകൾക്ക് കീഴടക്കി. ഇന്ത്യക്കായി അന്ന് നായകൻ സുനിൽ ചേത്രി രണ്ട് ഗോളുകൾ നേടിയിരുന്നു. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്താനെ ഒന്നിനു എതിരെ രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി സുനിൽ ചേത്രി യും അവസാന സമയത്ത് മലയാളി താരവും കേരള ബ...